ജൂണ്‍ 9, 10, 11 തീയതികളിലായി ന്യൂയോർക്കിലെ മാരിയേറ്റ് മാർക്യൂസ് ഹോട്ടലിലാണ് സമ്മേളനം നടക്കുന്നത്. ശനിയാഴ്ച രാവിലെ 10ന് സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
പ്രധാന ദിവസമായ ശനിയാഴ്ച വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. അമേരിക്കൻ മേഖലയിലെ ലോക കേരളസഭയുടേയും നോർക്കയുടേയും പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ നോർക്ക വൈസ് ചെയർമാൻ ശ്രീരാമകൃഷ്ണൻ, നവകേരളം എങ്ങോട്ട് -അമേരിക്കൻ മലയാളികളുടെ പങ്കും സഹകരണവും എന്ന വിഷയത്തിൽ ജോണ്‍ ബ്രിട്ടാസ് എംപി, മലയാള ഭാഷാ സംസ്കരാവും-പുതുതലമുറ അമേരിക്കൻ മലയാളികളും സാംസ്കാരിക പ്രചാരണ സാധ്യതകളും എന്ന വിഷയത്തിൽ ചീഫ് സെക്രട്ടറി വി.പി. ജോയി ഐഎഎസ്, മലയാളികളുടെ അമേരിക്കൻ കുടിയേറ്റവും, ഭാവിയും വെല്ലുവിളികളും എന്ന വിഷയത്തിൽ ഡോ. കെ. വാസുകി ഐഎഎസ് എന്നിവർ വിഷയാവതരണം നടത്തും. ചർച്ചകൾക്കുശേഷം മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തും. ഞായറാഴ്ച വൈകുന്നേരം ടൈം സ്ക്വയ്റിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ മുഖ്യമന്ത്രി പ്രസംഗിക്കും.