ദുബായി: ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമായി ദുബായി വേൾഡ് സെൻട്രൽ എന്ന പേരിൽ അറിയപ്പെടുന്ന അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തെ മാറ്റാൻ ലക്ഷ്യമിട്ട് ദുബായി. 2050-ൽ പ്രതിവര്‍ഷം 25.5 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തിലേക്ക് വിമാനത്താവളത്തെ മാറ്റുകയാണ് ലക്ഷ്യം.
12,000 കോടി ദിർഹത്തിന്റെ വികസനപ്രവർത്തനങ്ങളാണ് ഇതിനായി നടന്നുകൊണ്ടിരിക്കുന്നത്. വിവിധ ഘട്ടങ്ങളിലായാണ് വികസനം നടപ്പാക്കുക.
പാർപ്പിട സമുച്ചയങ്ങളും ഫ്രീസോണുകളും ഉൾപ്പെടെ വലിയ വികസന പദ്ധതികളാണ് ഇതിനായി നടത്തുന്നതെന്ന് ദുബായി സൗത്ത് അധികൃതർ ട്വിറ്ററിൽ കുറിച്ചു.
അല്‍ മക്തൂവിനെ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറ്റാൻ ലക്ഷ്യമിട്ട് ദുബായി
12:18 PM Jun 08, 2023 | Deepika.com