അൽ ഹസ: സന്ദർശകവിസയിൽ മകനെയും കുടുംബത്തെയും കാണാനെത്തിയ മലയാളി വനിത സൗദി അറേബ്യയിലെ അൽഹസയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.
ആലപ്പുഴ ചെമ്പകശേരിൽ പുരയിടം വട്ടയാൽ വാർഡ് സ്വദേശിനി നസീമ മുഹമ്മദ് കുഞ്ഞ് (62) ആണ് മരണമടഞ്ഞത്. അൽഹ സയിലുള്ള മകൻ മുനീറിന്റെ കുടുബത്തോടൊപ്പം താമസിയ്ക്കാനായി വിസിറ്റിംഗ് വിസയിൽ രണ്ടുമാസം മുൻപാണ് നാട്ടിൽ നിന്നും എത്തിയത്.
ചൊവ്വാഴ്ച നെഞ്ചു വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് അൽഹസാ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഭർത്താവ്: മുഹമ്മദ് കുഞ്ഞ്.
മക്കൾ : മുനീർ മുഹമ്മദ് (സൗദി), മുനീഷ
മരുമക്കൾ : സുമയ്യ (സൗദി), പുത്തൂർ ഹാരിസ് അബ്ദുൽ ഷുകൂർ മാന്നാർ( ഖത്തർ)
നവയുഗം സാംസ്ക്കാരികവേദി ദമാം സിറ്റിയുടെ മുൻ മേഖല സെക്രട്ടറി ഹാരിസിന്റെ ഭാര്യാമാതാവാണ് പരേത. ഭൗതികശരീരം നാട്ടിലേക്ക് അയക്കുവാനുള്ള നിയമനടപടികൾ നവയുഗം അൽഹസ മേഖലാ സെക്രട്ടറി ഉണ്ണി മാധവത്തിന്റെയും, കേന്ദ്രകമ്മറ്റി രക്ഷാധികാരി ഷാജി മതിലകത്തിന്റെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു. നസീമയുടെ നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനം അറിയിച്ചു.
സൗദിയിൽ സന്ദർശക വിസയിലെത്തിയ മലയാളി വനിത ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
06:47 AM Jun 08, 2023 | Deepika.com