പാരാമാറിബൊ: തെക്കനമേരിക്കൻ ചെറുരാജ്യമായ സുരിനാമിന്റെ പരമോന്നത സിവിലിയൻ ബഹുമതി ഏറ്റുവാങ്ങി ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു.
പ്രസിഡൻഷ്യൽ കൊട്ടാരത്തിൽനടന്ന ചടങ്ങിൽ സുരിനാം പ്രസിഡന്റ് ചന്ദ്രികപെർസാദ് സന്തോഖിയാണ് ഗ്രാൻഡ് ഓർഡർ ഓഫ് ദ ചെയിൻ ഓഫ് ദ യെല്ലോ സ്റ്റാർ പുരസ്കാരം മുർമുവിന് സമ്മാനിച്ചത്.
സുരിനാമിലെ ഇന്ത്യൻ സമൂഹത്തിന് പുരസ്കാരം സമർപ്പിക്കുന്നതായി മുർമു അറിയിച്ചു. മൂന്നുദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്ചയാണ് മുർമു സുരിനാമിലെത്തിയത്.
സുരിനാമിന്റെ പരമോന്നത ബഹുമതി ഏറ്റുവാങ്ങി ദ്രൗപദി മുർമു
04:08 PM Jun 07, 2023 | Deepika.com