കുവൈറ്റ് സിറ്റി: സൈനിക യൂണിഫോമുകളും 250 ഓളം മെഷീൻ ഗൺ തിരകളുമായി ഇറാഖിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്ന സിറിയക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
സിറിയൻ പൗരൻ ഓടിച്ചിരുന്ന ട്രക്ക് പരിശോധിച്ചപ്പോഴാണ് വീട്ടുപകരണങ്ങളും ലഗേജുകളും കയറ്റിയിരുന്നതിനിടയിൽ 250 മെഷീൻ ഗൺ റൗണ്ടുകളും സൈനിക യൂണിഫോമുകളും കണ്ടെത്തിയതെന്ന് കസ്റ്റംസ് പറഞ്ഞു. സിറിയൻ ഡ്രൈവറെയും പിടിച്ചെടുത്ത സാധനങ്ങളും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
സൈനിക യൂണിഫോമും മെഷീൻ ഗൺ തിരകളുമായി സിറിയക്കാരനെ പിടികൂടി
12:09 AM Jun 07, 2023 | Deepika.com