റിയാദ്: കേളി വനിതാവേദി സെക്രട്ടറിയായും കുടുംബവേദി കോർഡിനേറ്ററായും കേന്ദ്ര കമ്മിറ്റി അംഗമായും പ്രവർത്തിച്ചിരുന്ന സിന്ധു ഷാജിക്ക് കേളി കുടുംബവേദി യാത്രയയപ്പ് നൽകി.
കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയായ സിന്ധു ഷാജി കഴിഞ്ഞ 25 വർഷമായി കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ (ശുമേസി ഹോസ്പിറ്റൽ) സ്റ്റാഫ് നഴ്സായി സേവനം അനുഷ്ഠിക്കുകയായിരുന്നു. കേളിയുടെ ജീവകാരുണ്യ പ്രവത്തനങ്ങളിൽ സജീവ പങ്കാളിയാണ് സിന്ധു.
അൽ വലീദ് ഓഡിറ്റോറിയത്തിൽ നടന്ന യാത്രയപ്പ് ചടങ്ങിൽ കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗം വിജില ബിജു ആമുഖ പ്രഭാഷണം നടത്തി. പ്രസിഡന്റ് പ്രിയവിനോദ് അധ്യക്ഷയായ ചടങ്ങിൽ സെക്രട്ടറി സീബ കൂവോട് സ്വാഗതം പറഞ്ഞു.
കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, രക്ഷാധികാരി അംഗം പ്രഭാകരൻ കണ്ടോന്താർ, കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ്, ജോയിന്റ് സെക്രട്ടറി സിജിൻ കൂവള്ളൂർ, വൈസ് പ്രസിഡന്റ് സുകേഷ് കുമാര്‍, ജോയിന്റ് ട്രഷറർ ഷിനി നസിർ, സെക്രട്ടറിയേറ്റ് അംഗം ജയരാജ്, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, ജോയിന്റ് സെക്രട്ടറി സുനിൽ മലാസ് എന്നിവർ ആശംസകൾ നേർന്നു.
കുടുംബവേദിയുടെ ഉപഹാരം പ്രസിഡന്റ് പ്രിയവിനോദ് സിന്ധു ഷാജിക്ക് കൈമാറി .യാത്രയയപ്പിന് സിന്ധു നന്ദി പറഞ്ഞു. ചടങ്ങില്‍ കേളി കുടുംബവേദിയുടെ നിരവധി കുടുംബങ്ങളും കേളി അംഗങ്ങളും പങ്കെടുത്തു.
കേളി കുടുംബവേദി സിന്ധു ഷാജിക്ക് യാത്രയയപ്പ് നൽകി
03:10 PM Jun 04, 2023 | Deepika.com