ഷിക്കോഗാ: മലയാളി അസോസിയഷന്റെ 2023-25 കാലഘട്ടത്തിലേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന് അസോസിയേഷൻ ഹാളിൽ വച്ച് നടക്കും. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സ്റ്റാൻലി കളരിക്കമുറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളായ എൻ.എം ഫിലിപ്പ്, റോയി നെടുങ്ങോട്ടിൽ, ബന്നി വാച്ചാച്ചിറ, രഞ്ചൻ ഏബ്രാഹം, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മൈക്കിൾ മാണിപറമ്പിൽ, സെക്രട്ടറി ലീല ജോസഫ്, ട്രഷറർ ഷൈനി ഹരിദാസ് എന്നിവർ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് സുഗമമായി നടത്തുവാൻ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് ജോഷി വള്ളിക്കളം അറിയിച്ചു.
ഷിക്കോഗോ മലയാളി അസോസിയഷന്റെ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന്
12:55 PM Jun 04, 2023 | Deepika.com