വാഷിംഗ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 22ന് അമേരിക്കയിലെത്തും. യുഎസ് കോൺഗ്രസിന്റെ സംയുക്തസമ്മേളനത്തിൽ പ്രസംഗിക്കാനാണ് മോദി എത്തുന്നത്.
ജനപ്രതിനിധിസഭ സ്പീക്കർ കെവിൻ മക്കർത്തിയുടെ നേതൃത്വത്തിലാണ് ക്ഷണക്കത്ത് അയച്ചത്. വിദേശത്ത് നിന്നുള്ള പ്രമുഖർക്ക് വാഷിംഗ്ടൺ നൽകുന്ന പ്രധാന ബഹുമതികളിലൊന്നാണിത്.
2016-ലും യുഎസ് കോൺഗ്രസ് സംയുക്ത സമ്മേളനത്തെ മോദി അഭിസംബോധന ചെയ്തിരുന്നു.
യുഎസ് പാർലമെന്റ് സംയുക്ത സമ്മേളനം: മോദി 22ന് അമേരിക്കയിൽ
01:02 PM Jun 03, 2023 | Deepika.com