മസ്കറ്റ്: ഒമാനിലെ വടക്കൻ ബാത്തിനയിൽ നിർത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങൾക്ക് തീ പിടിച്ചു. നോര്‍ത്ത് അൽ ബാത്തിന ഗവർണറേറ്റിലെ സുവൈഖ് വിലയത്തിലാണ് സംഭവം.
വാഹനങ്ങളിലേക്ക് തീ പടര്‍ന്നുപിടിക്കുകയായിരുന്നു. സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റിയിക്ക് കീഴിലെ അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്.
തീപിടിത്തത്തിൽ ആർക്കും പൊള്ളലേറ്റിട്ടില്ലെന്ന് സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.
ഒമാനില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീ പിടിച്ചു
03:42 PM Jun 02, 2023 | Deepika.com