കുവെെറ്റ് സിറ്റി: കുവൈറ്റിൽ മരണമടഞ്ഞ ഫോക്ക് അംഗങ്ങളായ സഹജൻ വണ്ണാരത്ത്, രാജീവൻ.കെ എന്നിവർക്കുള്ള അൽ മുല്ല എക്സ്ചേഞ്ചിന്റെ ഇൻഷുറൻസ് തുക കെെമാറി.
ഫോക്ക് ബാഡ്മിന്റൺ ടൂർണമെന്റിന്റെ വേദിയിൽ നടന്ന ചടങ്ങിൽ അൽ മുല്ല എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ ഹുസേഫാ അബ്ബാസിയാണ് തുക കെെമാറിയത്. സഹജൻ വണ്ണാരത്തിന്റെ തുക ബന്ധു സുരേഷ് ബാബുവും രാജീവൻ.കെയുടെ തുക ബന്ധു ഷമ്നേഷും ഏറ്റുവാങ്ങി.
ചടങ്ങിൽ ഫോക്ക് പ്രസിഡന്റ് സേവിയർ ആന്റണി, ആക്ടിംഗ് ജനറൽ സെക്രട്ടറി സുനേഷ് ഐ.വി, ട്രഷറർ സാബു ടി.വി, ചാരിറ്റി സെക്രട്ടറി ഹരി കുപ്ലേരി മറ്റ് കേന്ദ്ര കമ്മിറ്റി, യൂണിറ്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
അൽ മുല്ല എക്സ്ചേഞ്ച് ഇൻഷുറൻസ് തുക വിതരണം ചെയ്തു
03:25 PM May 31, 2023 | Deepika.com