ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖ മഹ്റ ബിന്ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിവാഹിതയായി.
യുവവ്യവസായി ശൈഖ് മാന ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മാന അല്‍ മക്തൂമാണ് വരന്. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന വിവാഹ സത്കാര ചടങ്ങുകളില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദധാരിയായ ശൈഖ മഹ്റ ദുബായിയിലെ വിവിധ പരിപാടികള്‍ നിറസാന്നിധ്യമാണ്. ദുബായിയിലെ അറിയപ്പെടുന്ന സംരംഭകനും വ്യവസായിയുമാണ് ശൈഖ് മാന. റിയല്‍ എസ്റ്റേറ്റ്, സാങ്കേതിക രംഗങ്ങളിലാണ് പ്രധാനമായും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.
ദുബായ് ഭരണാധികാരിയുടെ മകള്‍ വിവാഹിതയായി
02:37 PM May 31, 2023 | Deepika.com