സീറോ മലബാർ ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകരായ പിന്റോ കണ്ണമ്പള്ളി, അനീഷ് ജെയിംസ്, ജിനു തര്യൻ എന്നിവർ അറിയിച്ചു.
അനുഗ്രഹീത യുവകലാകാരന്മാരെ മുൻനിർത്തി യുവതലമുറയുടെ നേതൃത്വത്തിൽ അണിയിച്ചൊരുക്കുന്ന തികച്ചും വ്യത്യസ്തമായ ഒരു മ്യൂസിക്കൽ ഡാൻസ് മെഗാഷോയുടെ അണിയറപ്രവർത്തനങ്ങൾ കഴിഞ്ഞ രണ്ട് മാസമായി വിജയകരമായി നടന്നുവരുകയാണ്.
യുവപ്രതിഭയുടെ പുസ്തക പ്രകാശനവും ഈ വേദിയിൽ നടത്തപ്പെടും. പ്രസിഡന്റ്സ് വോളണ്ടിയർ അവാർഡുകൾ ആഘോഷ വേളയിൽ വിതരണം ചെയ്യും. കലാപരിപാടികളും ഉണ്ടായിരിക്കും.
ജുലൈ ഒൻപതിന് വൈകുന്നേരം 5.30ന് സോമർസെറ്റ് യുക്രെയ് നിയൻ കൾച്ചറൽ സെന്ററിൽ പരിപാടി അരങ്ങേറും. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനും സന്ദർശിക്കുക: https://bit.ly/WMCnjconcert