ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്കായി വിപുലമായ കമ്മിറ്റി രൂപീകരിക്കുന്നു. ജൂൺ 24നാണ് ആഘോഷങ്ങൾ. ഗോൾഡൻ ജൂബിലി ഷിക്കാഗോയിലെ മുഴുവൻ മലയാളികളുടേയും ഉത്സവമാക്കി മാറ്റാൻ എല്ലാവരുടേയും സഹകരണത്തോടെയാണ് നടത്തുന്നത്.
വിവിധ കമ്മിറ്റികളിൽ ചേർന്ന് പ്രവർത്തിക്കുവാനായി ഷിക്കാഗോ മലയാളി അസോസിയേഷൻ അംഗങ്ങളേയും മറ്റു സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്നവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കമ്മിറ്റികളിൽ ചേരുവാൻ താത്പര്യമുള്ളവരുടെ മീറ്റിംഗ് ചൊവ്വാഴ്ച (മേയ് 30) ഏഴിന് സിഎംഎ ഹാളിൽ വച്ച് ചേരും.
കൂടുതൽ വിവരങ്ങൾക്ക്: ജോഷി വള്ളിക്കളം (പ്രസിഡന്റ്) - 312 685 6745, ലജി പട്ടരുമഠത്തിൽ (കൺവൻഷൻ ചെയർമാൻ) - 630 709 9075, ജോൺസൻ കണ്ണൂക്കാടൻ (ഫിനാൻസ് ചെയർമാൻ) - 847 477 0564, അച്ചൻകുഞ്ഞ് മാത്യു (സുവനീർ കമ്മറ്റി ചെയർമാൻ) - 847 912 2578
ഷിക്കാഗോ മലയാളി അസോസിയേഷൻ ഗോൾഡൻ ജൂബിലി ആഘോഷം; വിപുലമായ കമ്മിറ്റി രൂപീകരിക്കുന്നു
12:47 PM May 27, 2023 | Deepika.com