ടെക്സസ്: ജയിലിൽ ജനിച്ച ടെക്സസിൽ നിന്നുള്ള പെൺകുട്ടി അറോറ സ്കൈ കാസ്റ്റ്നറിന് ഹാർവഡ് സർവകലാശാലയിൽ ഉന്നത പഠനത്തിന് പ്രവേശനം ലഭിച്ചു. കാസ്റ്റ്നർ ഗാൽവെസ്റ്റൺ കൗണ്ടി ജയിലിലാണ് ജനിച്ചത്.
കോൺറോ ഹൈസ്കൂളില്‍ നിന്നും ഉയർന്ന മാർക്കോടെ ബിരുദം നേടിയ കാസ്റ്റ്നർ സ്കോളർഷിപ്പോടെയാണ് തുടർ പഠനത്തിന് ചേരുക. കാസ്റ്റ്നറെ പ്രസവിക്കുമ്പോൾ അമ്മ ജയിലിലായിരുന്നു.
ജയിലിൽ നിന്നും അവളെ ഏറ്റെടുത്ത പിതാവാണ് പിന്നീട് വളർത്തിയത്. തങ്ങൾക്ക് കാസ്റ്റ്നറിനെക്കുറിച്ച് ഏറെ പ്രതീക്ഷകൾ ഉണ്ടെന്നും അവൾ മിടുക്കിയാണെന്നും കാസ്റ്റ്നറുടെ ഉപദേഷ്ടാവായ മോന ഹംബി പറഞ്ഞു.
ജയിലിൽ ജനിച്ച പെണ്‍കുട്ടി ഹാർവർഡിൽ ഉന്നത പഠനത്തിന്
11:47 AM May 27, 2023 | Deepika.com