ദുബായ്: യുഎഇയിലെ പ്രമുഖ ഇന്ത്യൻ വ്യവസായി മിക്കി ജഗത്യാനി (മുകേഷ് വാദുമൽ-73) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെത്തുടർന്നാണ് അന്ത്യം.
ദുബായ് ആസ്ഥാനമായുള്ള ലാന്‍ഡ് മാർക് ഗ്രൂപ്പിന്റെ ചെയർമാനും ഉടമയുമാണ്. സിന്ധി കുടുംബാംഗമായ ഇദ്ദേഹം ചെന്നൈ, മുംബൈ, ബെയ്റൂത്ത് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം ലണ്ടനിലെ അക്കൗണ്ടിംഗ് സ്കൂളിലും തുടർപഠനം നടത്തിയിരുന്നു.
സഹോദരന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ ബേബി ഷോപ് ഏറ്റെടുത്താണ് ബിസിനസ് ജീവിതം ആരംഭിച്ചത്. ഗൾഫ് യുദ്ധത്തെ തുടർന്ന് ദുബായിലെത്തിയാണ് ലാൻഡ് മാർക് ഗ്രൂപ് ആരംഭിച്ചത്.
പിന്നീട് 20 രാജ്യങ്ങളിൽ കൂടി ബിസിനസ് വ്യാപിപ്പിച്ചിരുന്നു. ഭാര്യയും മൂന്ന് മക്കളുമൊത്ത് ദുബായിലായിരുന്നു താമസം.
യുഎഇയിലെ പ്രമുഖ ഇന്ത്യൻ വ്യവസായി മിക്കി ജഗത്യാനി അന്തരിച്ചു
04:29 PM May 26, 2023 | Deepika.com