ന്യൂയോർക്ക്: റോക്ക് ആൻഡ് റോളിന്റെ രാജ്ഞി എന്നറിയപ്പെടുന്ന പ്രശസ്ത അമേരിക്കൻ ഗായിക ടിന ടർണർ (83) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിനടുത്തുള്ള കുസ്നാച്ചിലെ വീട്ടിലായിരുന്നു അന്ത്യം.
റോക്ക് ആൻഡ് റോളിന്റെ മുൻഗാമികളിലൊരാളായ ടർണർ 1950-കളിലാണ് തന്റെ കരിയർ ആരംഭിക്കുന്നത്. എട്ട് ഗ്രാമി പുരസ്കാരങ്ങളാണ് ടണർ നേടിയത്. ഇതിൽ ആറും 80 കളിലായിരുന്നു. 1988 ൽ റിയോഡി ഷാനിറോയിൽനടന്ന അവരുടെ സംഗീത പരിപാടി കാണാനെത്തിയത് 180,000 പേരാണ്. ഇത് റിക്കാർഡാണ്.
ഗായിക, ഗാനരചയിതാവ്, നർത്തകി, അഭിനേത്രി, എഴുത്തുകാരി എന്നീ നിലകളിലെല്ലാം
ടിന ടണർ തന്റെ പ്രതിഭ തെളിയിച്ചു. പ്രശസ്ത ഗായകൻ എകെയ്ക്കൊപ്പമാണ് അവർ സംഗീത ജീവിതം ആരംഭിക്കുന്നത്.
റോക്ക് ആൻഡ് റോൾ രാജ്ഞി ടിന ടർണർ അന്തരിച്ചു
12:58 PM May 25, 2023 | Deepika.com