ഫിലാഡൽഫിയ: പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളി പോസ്പിരിറ്റി ആൻഡ് അഡ്വാൻസ്മെന്റിന്റെ (പമ്പ) 56-ാം അന്താരാഷ്ട്ര ടൂർണമെന്റ് ജൂൺ 24ന് നടക്കും.
1000 ഡോളറാണ് ഒന്നാം സമ്മാനം, രണ്ടാം സ്ഥാനക്കാർക്ക് 750 ഡോളറും മൂന്നാം സ്ഥാനക്കാർക്ക് 500 ഡോളറും നാലാം സ്ഥാനാക്കാർക്ക് 300 ഡോളറുമാണ് ലഭിക്കുന്നത്. കൂടാതെ ട്രോഫികളും സമ്മാനിക്കും.
ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിന് https://pampaphila.org/#Card എന്ന ലിങ്ക് സന്ദർശിക്കാവുന്നതാണ്. ഒരു ടീമിന് 300 ഡോളറാണ് രജിസ്ട്രേഷൻ ഫീസ്.
പമ്പ അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. സുധ കർത്താ, ഫിലിപ്പോസ് ചെറിയാൻ എന്നിവരാണ് കോർഡിനേറ്റർസ്. കൂടുതൽ വിവരങ്ങൾക്ക് പമ്പ പ്രസിഡന്റ് സുമോദ് നെല്ലിക്കാലയെ 267 322 8527 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പമ്പ അന്താരാഷ്ട്ര ടൂർണമെന്റ് ജൂൺ 24ന് ഫിലാഡൽഫിയയിൽ
11:51 AM May 25, 2023 | Deepika.com