അബുദാബി : മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച റിവൈവ് -23 ഏകദിന ക്യാമ്പ് പ്രവർത്തകർക്ക് നവ്യനുഭമായി മാറി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ നേതൃത്വം നൽകി. അബുദാബി കെഎംസിസി പ്രിസിഡന്റ് ഷുക്കൂറലി കല്ലിങ്ങൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് അസീസ് കളിയാടാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കെഎംസിസി ജനറൽ സെക്രട്ടറി യൂസഫ് സി എച്ച് , ഇബ്രാഹിം കീഴേടത്ത് എന്നിവർ ആശംസ അർപ്പിച്ചു .
മലപ്പുറം ഫെസ്റ്റിന്റെ ലോഗോ പ്രകാശം ഇസ്ലാമിക് സെന്റർ ട്രഷറർ ഹിദായത്തുള്ള ജില്ല വൈസ്പ്രസിഡന്റ് നൗഷാദ് തുപ്രങ്ങോട് സംയുകതമായി പ്രകാശനം നിർവഹിച്ചു. തുടർന്ന് നടന്ന കൾച്ചറിൽ വിംഗിന്റെ നേതൃത്വത്തിൽ സംഗീത വുരുന്നിന് സമീർ പുറത്തൂർ, നാസർ എൻപി, ഷാഹിർ എവി, ആഷിഖ് പുതുപ്പറമ്പ്, ഫൈസൽ പെരിന്തൽമണ്ണ, എന്നിവർ നേതൃത്വം നൽകി.
രണ്ടാം സെഷനിൽ യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു ക്യാമ്പിന് നേതൃത്വം നൽകി. ജില്ലാ കെഎംസിസി ഉപാധ്യക്ഷൻ ഹുസൈൻ സികെ അധ്യക്ഷൻ വഹിച്ചു.
ജില്ലാ കെഎംസിസി ഭാരവാഹികളായ സിറാജ് ആതവനാട്, മുനീർ മാമ്പറ്റ, മണ്ഡലം, മുൻസിപ്പൽ, പഞ്ചായത്ത് ഭാരവാഹികൾ എക്സിക്യൂട്ടീവ് അംഗങ്ങൾ ക്യാമ്പ് പ്രതിനിധികളായി പങ്കെടുത്തു.
അനിൽ സി ഇടിക്കുള
അബുദാബി മലപ്പുറം ജില്ലാ കെഎംസിസി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു
02:58 AM May 25, 2023 | Deepika.com