മലയാള മണ്ണിൽ നിന്നും അമേരിക്കയിൽ വേരുറപ്പിച്ച ഓരോ മലയാളിക്കും നമ്മുടെ ഭാഷ, സംസ്കാരം, സാഹിത്യം എന്നിവ നിലനിർത്തി കൊണ്ടു പോകുവാൻ സാധിക്കുന്ന വിധത്തിൽ മലയാളം ക്ലാസുകൾ സംഘടിപ്പിക്കുക, സാഹിത്യ രചനകളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
ആസ്റ്റൺ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് മലയാള വിഭാഗം മേധാലി പ്രഫ.ഡൊണാൾഡ് ആർ. ഡേവിസാണ് പ്രധാന അതിഥി. കേരള മുൻ ചീഫ് സെക്രട്ടറിയും ഗാനരചയിതാവും വിവർത്തകനുമായ കെ. ജയകുമാർ, യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഡിപ്പാർട്മെന്റ് ഓഫ് ഏഷ്യൻ സ്റ്റഡീസ് പ്രഫ.ഡോ. ദർശന മനയത്ത് എന്നിവരും അതിഥികളായി എത്തും.
കമ്മിറ്റിയുടെ നേതൃസ്ഥാനത്ത് ജെ.മാത്യൂസ്, സെക്രട്ടറി അമ്മു സക്കറിയ, വൈസ് ചെയർമാൻ ഡോ.ജയിംസ് കുറിച്ചി, നാഷണൽ കൗൺസിൽ കോർഡിനേറ്റർ ഉണ്ണി തൊയക്കാട്, കമ്മിറ്റിയംഗങ്ങളായ ഏബ്രഹാം പുതുശേരി, ഷീജ അജിത്, സെബാസ്റ്റ്യൻ വയലിങ്കൽ എന്നിവരാണ്.
സാഹിത്യ-ഭാഷാ പഠന വിഭാഗത്തിന് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സാധിക്കുമെന്ന് ഫോമാ പ്രസിഡന്റ് ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണികടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളികളം, ജോയിന്റ് സെക്രട്ടറി ഡോ. ജയ്മോൾ ശ്രീധർ, ജോയിന്റ് ട്രഷറർ ജയിംസ് ജോർജ് എന്നിവർ അറിയിച്ചു.