ഉദാത്തമായ മാനവികതയുടെയും മനുഷ്യ സ്നേഹത്തിന്റെയും നീരുറവ ഇനിയും വറ്റിയിട്ടില്ല എന്ന പ്രഖ്യാപനമായി പരിപാടി മാറി. വനിതാ കമ്മീഷൻ കേരള അധ്യക്ഷ അഡ്വ.പി.സതീദേവി ഉദ്ഘാടനം ചെയ്തു.
വനിതാവേദി പ്രസിഡന്റ് അമീന അജ്നാസ് അധ്യക്ഷയായിരുന്നു. ലോക കേരള സഭാംഗം ആർ.നാഗനാഥൻ, പരിപാടിയുടെ പ്രധാനപ്രായോജകരായ അൽമുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി, സഹപ്രായോജകരായ ഗോസ്കോർ സിഇഒ അമൽ ദാസ്, ഗീത ഹരിദാസ്, കലാകുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ്.സി, പ്രശസ്ത നർത്തകി വി.പി. മൻസിയ, വയലിനിസ്റ്റ് ശ്യാം കല്യാൺ, ബാലവേദി ജനറൽ സെക്രട്ടറി അഞ്ജലീറ്റാ രമേശ് എന്നിവർ സംസാരിച്ചു.
ട്രഷറർ അഞ്ജന സജി, വൈസ് പ്രസിഡന്റ് ഷിനി റിബർട്ട്, ജോയിന്റ് സെക്രട്ടറി പ്രസീത ജിതിൻ, വനിതാവേദി അഡ്വൈസറി ബോർഡ് അംഗങ്ങങ്ങളായ സജി തോമസ് മാത്യു, ടി.വി.ഹിക്മത് എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ആശാലത ബാലകൃഷ്ണൻ സ്വാഗതവും കനിവ് ജനറൽ കൺവീനർ ബിന്ദു ദിലീപ് നന്ദിയും ആശംസിച്ചു.
പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ സ്മരണിക പി. സതീദേവി മുഖ്യപ്രായോജകർക്ക് നൽകി പ്രകാശനം ചെയ്തു. കനിവ് 2023-ന്റെ ഭാഗമായി നടത്തിയ നാടൻപാട്ട് മത്സരത്തിന്റെ വിജയികൾക്ക് സമ്മാനദാനവും പത്ത്, 12 ക്ലാസ് പരീക്ഷകളിൽ വിജയിച്ച വനിതാവേദി കുവൈറ്റ് അംഗങ്ങളുടെ കുട്ടികൾക്ക് മെമെന്റോ വിതരണവും വേദിയില്‍ നടന്നു.
മേളയുടെ ഭാഗമായി അരങ്ങേരിയ നാടൻപാട്ട് മത്സരം, വനിതാവേദി കുവൈറ്റിന്റെ എട്ട് യൂണിറ്റുകളുടെയും കല കുവൈറ്റ് നാലുമേഖല കമ്മിറ്റികളുടെയും അംഗങ്ങൾ അവതരിച്ച കലാപരിപാടികള്‍ എന്നിവ ശ്രദ്ധയമായി. തുടര്‍ന്ന് പ്രശസ്ത നർത്തകി മൻസിയ, വയലിനിസ്റ്റ് ശ്യാം കല്യാൺ എന്നിവരുടെ നേതൃത്വത്തിൽ നടന്ന നൃത്ത ഗാനസന്ധ്യ ഏറെ ആസ്വാദകരമായിരുന്നു.