അബാസിയ: കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ ( കേര) വനിതാ വേദിയുടെ വാർഷിക പൊതുയോഗം മേയ് 19 വെള്ളിയാഴ്ച വൈകുന്നേരം നാലു മുതൽ അബാലസിയിലുള്ള പ്രവാസി ഓഡിറ്റോറിയത്തിൽ വച്ചു നടത്തുകയുണ്ടായി. കേര പ്രസിഡന്റ് ബെന്നി കെ.ഒ അധ്യക്ഷത വഹിച്ച യോഗത്തിൽ വനിതാ വേദി കൺവീനർ ശ്രീജ അനിൽ സ്വാഗതം പറഞ്ഞു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളായി ഡെയ്സി ബെന്നി കൺവീനറായും, ലിസ്റ്റി ആൻസൺ സെക്രട്ടറിയായും, ദീദി ശശികുമാർ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടു.
ജോയിൻ കൺവീനറായി ജിനി ജേക്കബിനെയും, ജോയിൻ സെക്രട്ടറിയായി പ്രസീജ്യയെയും, കമ്മറ്റി അംഗങ്ങളായി നൂർജഹാൻ, റിങ്കു,ഷൈനി, റോമിനോ, റെജിന, സംഗീത അശോകൻ, രജനി സുബ്ബയ എന്നിവരെ കമ്മിറ്റിയംഗങ്ങളായി തെരഞ്ഞെടുത്തു.
ജനറൽ സെക്രട്ടറി രാജേഷ്, ജനറൽ കൺവീനർ സെബാസ്റ്റ്യൻ, സാമൂഹിക സേവാ കൺവീനർ അനിൽകുമാർ, മീഡിയ കൺവീനർ ബിനിൽ, ശ്രീജ, റീന, ധന്യ എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വനിതാ വേദി മുൻ ട്രെഷറർ ശ്രീമതി രജനി സുബയ്യ നന്ദി അറിയിച്ചു.
കേര വനിതാ വേദി വാർഷിക പൊതുയോഗം സംഘടിപ്പിച്ചു
07:24 AM May 23, 2023 | Deepika.com