അബുദാബി: കേരള സോഷ്യൽ സെന്റർ അബുദാബിയുടെ 2023-24 പ്രവർത്തന വർഷത്തെ വനിതാ വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു.
കൺവീനറായി പ്രീത നാരായണനെയും ജോയിന്റ് കൺവീനർമാരായി ചിത്ര ശ്രീവത്സൻ, ഷൽമ സുരേഷ് എന്നിവരെയും 18 അംഗ നിർവാഹക സമിതിയെയുമാണ് ജനറൽ ബോഡി യോഗം തെരഞ്ഞെടുത്തത്.
ബിന്ദു നഹാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ രാഖി രഞ്ജിത്ത് സ്വാഗതവും സ്മിത ധനേഷ് പ്രമേയവും അവതരിപ്പിച്ചു. കൺവീനർ പ്രജിന അരുൺ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻകുട്ടി, വൈസ് പ്രസിഡന്റ് റോയ് ഐ.വർഗീസ്, ജനറൽ സെക്രട്ടറി കെ.സത്യൻ, മുൻ സെക്രട്ടറി ഷെറിൻ വിജയൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കൺവീനർ പ്രീത നാരായണൻ നന്ദി രേഖപ്പെടുത്തി.
അഞ്ജലി ജസ്റ്റിൻ, സുമ വിപിൻ, ബോബി ബിജിത്ത്, മിനി രവീന്ദ്രൻ, അനു ജോൺ, അനീഷ ഷഹീർ, പ്രജിന അരുൺ, പ്രീതി സജീഷ്, രജിത വിനോദ്, റീന നൗഷാദ്, സൗമ്യ അനൂപ്, ഡോ.പ്രതിഭ, നാസിയ ഗഫൂർ, അമീന ഹിഷാം, ശ്രീജ വർഗീസ് എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങൾ.
കേരള സോഷ്യൽ സെന്റർ വനിതാ വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു
12:45 PM May 20, 2023 | Deepika.com