മസ്കറ്റ്: പരിസ്ഥിതി സൗഹൃദ ഗതാഗതമെന്ന ലക്ഷ്യത്തോടെയുള്ള ഇ (ഇലക്ട്രിക്) വാഹന പദ്ധതിക്ക് അംഗീകാരം നൽകി ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവര-സാങ്കേതിക മന്ത്രാലയം. സീറോ കാർബൺ ന്യൂട്രാലിറ്റിക്കുള്ള പദ്ധതിയെ മന്ത്രാലയം മൂന്നു ഘട്ടങ്ങളായാണ് നടപ്പാക്കുക.
കാർബൺ പുറംതള്ളൽ 2030ഓടെ മൂന്നു ശതമാനം കുറക്കുന്നതാണ് ആദ്യ ഘട്ടം. രണ്ടാംഘട്ടത്തിൽ 2040ഓടെ ബഹിർഗമനം 34 ശതമാനം കുറക്കും. 2050ഓടെ പുറംതള്ളൽ 100 ശതമാനം കുറക്കുന്നതാണ് മൂന്നാം ഘട്ടം. 2040ഓടെ 22,000 പുതിയ ഇലക്ട്രിക് കാറുകൾ എത്തിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്
ആദ്യ ഘട്ടത്തിൽ 7000 ഇലക്ട്രിക് കാറുകൾ അല്ലെങ്കിൽ പുതിയ ലൈറ്റ് വാഹനങ്ങളുടെ 35 ശതമാനം എത്തിക്കാനാണ് മന്ത്രാലയം ശ്രമിക്കുന്നത്.
നെറ്റ് സീറോ കാർബൺ: ഒമാനിൽ ഏഴു വർഷത്തിനുള്ളിൽ 7000 ഇലക്ട്രിക് കാറുകൾ നിരത്തിലിറക്കും
07:53 AM May 19, 2023 | Deepika.com