ഡാലസ്: കോട്ടയം അരീക്കര അറയ്ക്കപറമ്പിൽ പാസ്റ്റർ എ.എം. ജോസഫിന്റെ ഭാര്യ റിട്ടയേർഡ് അധ്യാപിക അന്നമ്മ ജോസഫ് (86) ഡാലസിൽ വച്ച് അന്തരിച്ചു. ചിങ്ങവനം കുഴിമറ്റം ചാലുവേലിൽ കുടുംബാംഗമാണ്.
ഐപിസി ഹെബ്രോൻ ഡാലസ് സഭാംഗമായിരുന്നു.1995ൽ അമേരിക്കയിൽ സ്ഥിര താമസം ആക്കുന്നതിന് മുൻപ് രാജസ്ഥാനിൽ 30 വർഷം ഹൈസ്കൂൾ അധ്യാപികയായി ജോലി ചെയ്തിരുന്നു.
ഉദയപുർ ഫിലദൽഫ്യ ഫെലോഷിപ്പ് ചർച്ചസ് ഓഫ് ഇന്ത്യ സഭകളുടെ പ്രാരംഭ പ്രവർത്തകരിൽ ഒരാളും ജനറൽ സെക്രട്ടറിയുമായിരുന്ന ഭർത്താവ് പാസ്റ്റർ എ.എം ജോസഫിനോടൊപ്പം ഉത്തര ഭാരതത്തിലെ പ്രേഷിത പ്രവർത്തനത്തിൽ പങ്കാളിയായിരുന്നു.
പരേതനായ ഡോ.തോമസ് മാത്യുവിന്റെ നേറ്റീവ് മിഷണറി മൂവ്മെന്റിൽ 23 വർഷം സജീവ പ്രവർത്തകരായിരുന്നു. മൃതദ്ദേഹം വെള്ളിയാഴ്ച വൈകുന്നേരം ആറിന് ഐപിസി ഹെബ്രോൻ ഡാലസ് (1751 Wall Street, Garland, Texas 75041) സഭാമന്ദിരത്തിൽ പൊതുദർശനത്തിന് വെയ്ക്കുകയും തുടർന്ന് അനുസ്മരണ ശുശ്രൂഷയും ഉണ്ടായിരിക്കും.
സംസ്കാരം ശനിയാഴ്ച (ഏപ്രിൽ 8) രാവിലെ പത്തിന് സഭാ മന്ദിരത്തിൽ ആരംഭിക്കുകയും തുടർന്ന് റോളിംഗ് ഓക്സ് (400 Freeport Parkway, Coppell, Texas 75019) സെമിത്തേരിയിൽ ഭൗതീക ശരീരം സംസ്കരിക്കും.
മക്കൾ: ആലീസ് മാത്യു, മാത്യു ജോസഫ്. മരുമക്കൾ: ജെയിംസ് മാത്യു, മേഴ്സി തോമസ്.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ എ.എം. ജോസഫ് 214 621 0335.
അന്നമ്മ ജോസഫ് ഡാലസിൽ അന്തരിച്ചു
11:24 AM Apr 01, 2023 | Deepika.com