ജിദ്ദ: സെന്ററര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യയും (സിജി) ബിസിനസ് ഇനിഷ്യേറ്റിവ് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. ഹിറ സ്ട്രീറ്റിലുള്ള റോയല്‍ ഗാര്ഡന് റെസ്റ്റാറന്റിൽ സംഘടിപ്പിച്ച പരിപാടിയില്‍ പ്രവാസി സമൂഹത്തിലെ നിരവധി പേര് പങ്കെടുത്തു.
ചടങ്ങില്‍ എന്‍ജീനിയര്‍ മുഹമ്മദ് ബൈജു റംസാൻ സന്ദേശം നല്കി. ദൈവമാർഗത്തില്‍ പണം ചെലവഴിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു.
ഉത്തരേന്ത്യന്‍ മുസ്ലിംകളെ സഹായിക്കേണ്ടതിന്റെ പ്രധാന്യം വിശദീകരിച്ചുകൊണ്ട് സിജി ഇൻര്‍നാഷണല്‍ ട്രഷറര്‍ കെ.ടി.അബൂബക്കര്‍ പ്രസംഗിച്ചു. സ്വാതന്ത്ര സമരകാലത്ത് മലബാറിലെ ദുരിതമനുഭവിച്ചവരെ സാന്ത്വനപ്പെടുത്തിയത് ഉത്തരേന്ത്യയില്‍ നിന്നത്തെിയ വര്‍ത്തക പ്രമാണിമാരാണെന്നും അതിന് തിരിച്ച് അവരെ സഹായിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെഡിറ്റി സ്ഥാപനങ്ങളുടെ ചയര്‍മാന്‍ ഡോ.അന്‍വര്‍ ചടങ്ങി സന്നിഹിതനായിരുന്നു. ജെഡിറ്റി ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ഹൃസ്വമായി വിവരിച്ചു. സിജി ജിദ്ദ ചാപ്റ്റര്‍ ചെയ്തുവരുന്ന നിരവധി പ്രവര്‍ത്തനങ്ങളെ കുറിച്ച് ചെയര്മാന് എന്‍ജീനിയര്‍ മുഹമ്മദ് കുഞ്ഞി സംസാരിച്ചു.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയവരുടെ സഹകരണത്തോടെ സിജി പല പ്രവര്‍ത്തനങ്ങളും നടത്തിവരുന്നതായി മുഹമ്മദലി മഞ്ചേരി അറിയിച്ചു. സമീര്‍, റിയാസ്, സലാം, ഫിറോസ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
സിജി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
10:37 PM Mar 31, 2023 | Deepika.com