കുവൈറ്റ് സിറ്റി: ജോലിയാവശ്യാർഥം ന്യൂസിലൻഡിലേക്ക് യാത്രയാകുന്ന കൊട്ടാരക്കര സ്വദേശിയും കൊല്ലം ജില്ലാ പ്രവാസി സമാജം അബ്ബാസിയ യൂണിറ്റ് കൺവീനറുമായിരുന്ന എസ്എച്ച്ബിസിയിലെ എൻജിനിയറുമായ ടിജോ തോമസിന് കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് യാത്രയയപ്പ് നൽകി.
പ്രസിഡന്റ് അലക്സ് മാത്യൂ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ബിനിൽ റ്റി.ഡി, രക്ഷാധികാരികളായ ജോയ് ജോൺ തുരുത്തിക്കര, സലിം രാജ്, വൈസ് പ്രസിഡന്റ് ജയൻ സദാശിവൻ, ട്രഷറർ തമ്പിലൂക്കോസ്, സെക്രട്ടറിമാരായ വർഗ്ഗീസ് വൈദ്യൻ, പ്രമീൾ പ്രഭാകരൻ, റെജി മത്തായി, ബൈജൂ മിഥുനം അബ്ബാസിയ യൂണിറ്റ് കൺവീനർ ഷാജി ശാമുവൽ എന്നിവർ സംസാരിച്ചു.
ഉപദേശക സമതിയംഗം അഡ്വ.തോമസ് പണിക്കർ ഉപഹാരം നൽകി. ടിജോ തോമസ് മറുപടി പ്രസംഗം നടത്തി.
ടിജോ തോമസിന് കൊല്ലം ജില്ലാ പ്രവാസി സമാജം യാത്രയയപ്പ് നൽകി
10:00 PM Mar 24, 2023 | Deepika.com