ഡാലസ്: ഫാ ജോയ് ചെമ്പകശ്ശേരി നയിക്കുന്ന നോമ്പ് കാല ധ്യാനം മാർച്ച് 24, 25, 26 തീയതികളിൽ കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ (200 S Heartz Rd, Coppell, TX 75019) നടത്തപ്പെടുന്നു.
ഫാ ജോൺ വെട്ടിക്കനാൽ, ബ്രദർ ബ്രയാൻ മുണ്ടക്കൽ, രൂപതാ യൂത്ത് അപോസ്റ്റലെറ്റ് ലീഡേഴ്സ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കും യുവജനങ്ങൾക്കുമുള്ള ധ്യാനവും ഇതോടൊപ്പം നടക്കും. എല്ലാ ദിവസവും വിശുദ്ധ കുർബാനയോടെ ധ്യാനം ആരംഭിക്കും.
സമയ ക്രമീകരണം:
മാർച്ച് 24 - വൈകുന്നേരം 6 മുതൽ 9:30 വരെ
മാർച്ച് 25, 26 - രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ
ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഫാ. ക്രിസ്റ്റി പറമ്പുകാട്ടിൽ അറിയിച്ചു.
ഫാ. ജോയ് ചെമ്പകശ്ശേരി നയിക്കുന്ന വാർഷിക നോമ്പുകാല ധ്യാനം ഡാലസിൽ
09:49 PM Mar 24, 2023 | Deepika.com