ഡാളസ്: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടി ദൗർഭാഗ്യകരമെന്നു അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് എബി തോമസ്.
രാഹുൽ ഗാന്ധി എന്ന ജനകീയ നേതാവ് ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി ജീവൻ ഒഴിഞ്ഞുവച്ച കുടുംബത്തിലെ തുടർക്കണ്ണിയാണ്. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കി അധികാരത്തെ ദുരുപയോഗം ചെയ്യുക എന്നതിലൂടെ വർഷങ്ങളായി ഇന്ത്യൻ ജനത കാത്തു പരിപാലിച്ച ജനാധിപത്യ മര്യാദകൾ ലംഘിക്കപ്പെടുന്നതായി എബി തോമസ് ആരോപിച്ചു.
രാഹുൽ ഗാന്ധിക്കെതിരായ നടപടി ദൗർഭാഗ്യകരമെന്നു അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ
09:20 PM Mar 24, 2023 | Deepika.com