കുവൈറ്റ് സിറ്റി: ഫോറം ഓഫ് കാഡ് യൂസേഴ്സ് ഫോക്കസ് കുവൈറ്റ് മങ്കഫ് യൂണിറ്റ് വാർഷിക യോഗം കൺവീനർ കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. എക്സിക്യൂട്ടിവ് അംഗം ബിജോയ് ജോൺ സ്വാഗതവും, വി.കെ. ഷാഹിദ് അനുശോചനമേയവും, ജോ. കൺവീനർ ജോജി മാത്യൂ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.
പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ് വൈസ് പ്രസിഡന്റ് റെജി കുമാർ, ജോ. സെക്രട്ടറി സുനിൽ ജോർജ് , അപർണ ഉണ്ണികൃഷ്ണൻ ,അജിൻ , തങ്കമ്മ, ബാസിൽ, ബിനു, ടിബു, അജിത് എന്നിവർ സംസാരിച്ചു.
പുതിയ വർഷത്തെ ഭാരവാഹികളായി ബിജോയ് ജോൺ (കേന്ദ്ര എക്സിക്യൂട്ടീവ് ) ജോജി മാത്യൂ (കൺവീനർ) അനീഷ് വിജയൻ(ജോ. കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു. ജോജി മാത്യൂ എം.സി നന്ദി പറഞ്ഞു.
ഫോക്കസ് കുവൈറ്റ് മങ്കഫ് യൂണിറ്റിന് പുതിയ ഭാരവാഹികൾ
09:12 PM Mar 24, 2023 | Deepika.com