കുവൈറ്റ് സിറ്റി: കോൺഗ്രസിന്റെ നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം അസാധുവാക്കിയ നടപടി ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത അധ്യായമാണെന്ന് കുവൈറ്റ് കെഎംസിസി.
ജനാധിപത്യ ഇന്ത്യയെ തിരിച്ചുകൊണ്ടുവരാൻ മതേതര കക്ഷികൾ ഈ അവസരത്തിലെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഒന്നിക്കണമെന്നും അല്ലെങ്കിൽ ഇന്ത്യയെന്ന മഹാരാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുമെന്ന് ആശങ്കപ്പെടുന്നതായും കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്തും ആക്ടിംഗ് ജനറൽ സെക്രട്ടറി ടി.ടി.ഷംസുവും പ്രസ്താവനയിൽ പറഞ്ഞു.
ജനാധിപത്യത്തിലെ കറുത്ത ദിനം: കുവൈറ്റ് കെഎംസിസി
08:11 PM Mar 24, 2023 | Deepika.com