കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഏക മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് ആയ ഭവന്‍സ് കുവൈറ്റ് മലയാളം "സർഗസായാഹ്നം' എന്ന പേരിൽ പൊതുവിഭാഗത്തിൽ സംഘടിപ്പിച്ച മലയാളപ്രസംഗ മത്സരത്തിൽ സിജോ തളിയൻ, ബിവിൻ തോമസ്, ജറാൾഡ് ജോസഫ് എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
അബ്ബാസിയ സ്മാർട് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടി ക്ലബ് പ്രസിഡന്റ് ബിജോ പി.ബാബുവിന്റെ അധ്യക്ഷതയിൽ സ്കൂൾ പ്രിൻസിപ്പൽ മഹേഷ് അയ്യർ ഉദ്ഘാടനം നിർവഹിച്ചു. മനോജ് മാത്യു ആമുഖം നൽകുകയും ശ്രീജ പ്രബീഷ് ആങ്കറിംഗ് നിർവഹിക്കുകയും ചെയ്തു.
ഡിസ്ട്രിക്ട് 20 ലോജിസ്റ്റിക് മാനേജർ സേവ്യർ യേശുദാസ് "ടോസ്റ്റ് മാസ്റ്റേഴ്സ് കൊണ്ടുള്ള പ്രയോജനങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം.
"സർഗസായാഹ്നം' ടോസ്റ്റ് മാസ്റ്റേഴ്സ് പ്രസംഗ മത്സര വിജയികൾ
09:50 PM Mar 23, 2023 | Deepika.com