ലു​ലു ഗ്രൂ​പ്പി​ന്‍റെ 246-ാമ​ത് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് അ​ബു​ദാ​ബി​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

06:26 AM Feb 09, 2023 | Deepika.com
അ​ബു​ദാ​ബി: ലു​ലു ഗ്രൂ​പ്പി​ന്‍റെ 246-ാമ​ത് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് അ​ബു​ദാ​ബി​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. അ​ബു​ദാ​ബി ന​ഗ​ര​ത്തി​ലെ ബൈ​ന​ൽ ജ​സ്രൈ​നി​ലെ റ​ബ്ദാ​ൻ മാ​ളി​ലാ​ണ് പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്.

ബൈ​ന​ൽ ജ​സ്രൈ​ൻ കോ ​ഓ​പ്പ​റേ​റ്റീ​വ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ശൈ​ഖ് ഹ​മ​ദ് ബി​ൻ ബു​ത്തി അ​ൽ ഹ​മ​ദാ​ണ് ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി​യു​ടെ​യും മ​റ്റു വി​ശി​ഷ്ടാ​തി​ഥി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

80,000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​ത്തി​ലു​ള്ള ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് പു​തു​താ​യി ആ​രം​ഭി​ച്ച റ​ബ്ദാ​ൻ മാ​ളി​ലാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ഗ്രോ​സ​റി, ഫ്ര​ഷ് ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, ഇ​ല​ക്ടോ​ണി​ക്സ്, ഗാ​ർ​മെ​ന്‍റ്സ് , ഫാ​ഷ​ൻ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, സ്റ്റേ​ഷ​ന​റി ഉ​ൾ​പ്പെ​ടെ വി​ശാ​ല​മാ​യ ശേ​ഖ​ര​മാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

സ​ഹ​ക​ര​ണ രം​ഗ​ത്തെ പ്ര​മു​ഖ സ്ഥാ​പ​ന​മാ​യ ബൈ​ന​ൽ ജ​സ്രൈ​നു​മാ​യി ചേ​ർ​ന്ന് അ​ബു​ദാ​ബി​യി​ൽ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ആ​രം​ഭി​ക്കാ​നാ​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് എം.​എ. യൂ​സ​ഫ​ലി പ​റ​ഞ്ഞു. ലു​ലു ഗ്രൂ​പ്പ് സി.​ഇ.​ഒ സൈ​ഫി രൂ​പാ​വാ​ല, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എം.​എ. അ​ഷ്റ​ഫ് അ​ലി എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.