ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ പ്രദേശങ്ങളിലുള്ള എല്ലാ മലയാളി അസോസിയേഷനുകളുടെയും മാതൃ സംഘടനയായ മാഗ് പുതിയ ഉയരങ്ങൾ താണ്ടുന്പോൾ അത് പ്രവാസികളായ എല്ലാ മലയാളികൾക്കും അഭിമാനിക്കാവുന്ന ഒരു നേട്ടമാണ്. ഏറ്റവും കൂടുതൽ അംഗങ്ങളുള്ള നോർത്ത് അമേരിക്കയിലെ ഒരു പ്രവാസി സംഘടനയാണ് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണ്‍ അഥവാ മാഗ്.
മാഗ് അതിന്റെ മുപ്പത്തിയേഴാം വർഷത്തിലേക്ക് കാലെടുത്ത് വയ്ക്കുന്പോൾ പ്രശസ്ത സിനിമാ സംവിധായകനും നിർമ്മാതാവും നടനുമായ തന്പി ആന്റണിയും യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഓസ്റ്റിൻ മലയാളം പ്രഫസർ ദർശന മനായത്തും മുഖ്യാതിഥികളായി പങ്കെടുക്കുന്നു. 2023 വർഷത്തെ വർഷത്തെ പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 12 ഞായറാഴ്ച വൈകുന്നേരം 5.30ന് സ്റ്റാഫോർഡിലെ കേരള ഹൗസിൽ വച്ച് ക്രമീകരിച്ചിരിക്കുന്നു.
ജോജി ജോസഫ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട 2023ലെ കമ്മിറ്റിയിൽ സക്കറിയ തോമസ് (ഡോ. ഷൈജു) വൈസ് പ്രസിഡന്റ്, മെവിൻ ജോണ്‍ എബ്രഹാം സെക്രട്ടറി, സുബിൻ കുമാരൻ ജോയിൻ സെക്രട്ടറി, ജോർജ് വർഗീസ് (ജോമോൻ) ട്രസ്റ്റി, ജോർജ് ജോസഫ് ജോയിൻ ട്രഷറർ, ആൻറണി ചെറു പ്രോഗ്രാം കോഡിനേറ്റർ, ബിജു ചാലക്കൽ സ്പോർട്സ് കോഡിനേറ്റർ, സുനിൽ എബ്രഹാം മെന്പർഷിപ്പ് കോഡിനേറ്റർ, മാത്യു തോട്ടം സീനിയർ സിറ്റിസണ്‍ കോഡിനേറ്റർ, ബാബു തോമസ് ഐടി & ഡിജിറ്റൽ മീഡിയ കോഡിനേറ്റർ, അജു ജോണ്‍ പി ആർ ഓ & ചാരിറ്റി കോഡിനേറ്റർ, പൊടിയമ്മ പിള്ള & വർഷ മാർറ്റിൻ വുമണ്‍സ് ഫോറം, മെർലിൻ സാജൻ യൂത്ത് കോഡിനേറ്റർ എന്നിവർ 2023ലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു.
ആസ്വാദ്യകരവും നയന മനോഹരവുമായ ഒരുപറ്റം തെരഞ്ഞെടുക്കപ്പെട്ട കലാപരിപാടികളുടെ അകന്പടിയോടെ കൊണ്ടാടുന്ന ഉദ്ഘാടന പരിപാടിയിൽ 2023ൽ ആരംഭിക്കുന്ന മലയാളം ക്ലാസിന്റെയും, പുതുതായി ഡെവലപ്പ് ചെയ്ത അസോസിയേഷന്റെ പുതിയ വെബ്സൈറ്റിന്റെയും ഉദ്ഘാടനം നടത്തപ്പെടുന്നതാണ്. മലയാളത്തെയും മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിനേയും സ്നേഹിക്കുന്ന എല്ലാ മലയാളികളെയും സാദരം ഈ ഉദ്ഘാടന പരിപാടികളിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു.
മാഗ് 2023 വർഷത്തെ പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 12 ന്
05:36 AM Feb 09, 2023 | Deepika.com