അബുദാബി: മലയാളം ഉൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകളിലെ ജനപ്രിയ ഗാനങ്ങൾ കോർത്തിണക്കി കുട്ടികൾ അവതരിപ്പിച്ച സംഗീത സന്ധ്യ ശ്രോതാക്കൾക്ക് വേറിട്ട അനുഭവം സമ്മാനിച്ചു. അബുദാബി ഇന്ത്യ സോഷ്യൽ സെന്ററിൽ രാഗസുധ മ്യൂസിക്കൽ ഇൻസ്റ്റിറ്റ്യൂട്ടാണ് പരിപാടി ഒരുക്കിയത്. അന്തരിച്ച പ്രശസ്ത ഗായിക പദ്മഭൂഷണ് വാണി ജയറാമിന് പ്രണാമം അർപ്പിച്ചു കൊണ്ട് തുടങ്ങിയ പരിപാടി ഐഎസ്സി പ്രസിഡന്റ് ഡി. നടരാജൻ ഉദ്ഘാടനം ചെയ്തു. മലയാളം, ഹിന്ദി തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിലെ വിവിധ കാലഘട്ടങ്ങളിലെ ശ്രദ്ധേയ ഗാനങ്ങളാണ് അവതരിപ്പിച്ചത്.
പ്രമുഖ സംഗീത അധ്യാപികയായ ദിവ്യ വിമലിന്റെ നേതൃത്വത്തിൽ മുഹമ്മദ് സഫീൽ, സുനിൽകുമാർ, സനൽ ജോർജ്, പ്രശാന്ത് മഹാസാഗർ, സമീർ ഹബീബ് എന്നിവർ ഒരുക്കിയ ലൈവ് ഓർക്കസ്ട്രയുടെ അകന്പടിയോടെയായിരുന്നു സംഗീത സന്ധ്യ അരങ്ങേറിയത്.
ജനപ്രിയ ഗാനങ്ങളുമായി കുട്ടികൾ അവതരിപ്പിച്ച സംഗീത സന്ധ്യ ശ്രദ്ധേയമായി
06:55 AM Feb 08, 2023 | Deepika.com