നാ​യ​നാ​ർ സ്മാ​ര​ക ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു

06:21 AM Feb 08, 2023 | Deepika.com
ഫു​ജൈ​റ: കേ​ര​ള മു​ൻ മു​ഖ്യ​മ​ന്ത്രി ഇ.​കെ.​നാ​യ​നാ​രു​ടെ സ്മ​ര​ണാ​ർ​ഥം കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ന​ട​ത്തി വ​രു​ന്ന ഇ.​കെ.​നാ​യ​നാ​ർ സ്മാ​ര​ക സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സീ​സ​ൻ 9 മാ​ർ​ച്ച് അ​ഞ്ചി​ന് ക​ൽ​ബ ഇ​ത്തി​ഹാ​ദ് സ്പോ​ർ​ട്സ് ക്ല​ബ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

ടൂ​ർ​ണ്ണ​മെ​ന്‍റി​ന്‍റെ വി​ജ​യ​ക​ര​മാ​യ സം​ഘാ​ട​ന​ത്തി​നാ​യി 101 അം​ഗ സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു. കൈ​ര​ളി ഫു​ജൈ​റ ഓ​ഫി​സി​ൽ ചേ​ർ​ന്ന സ്വാ​ഗ​ത സം​ഘ രൂ​പീ​ക​ര​ണ യോ​ഗം കൈ​ര​ളി സ​ഹ ര​ക്ഷാ​ധി​കാ​രി സു​ജി​ത്ത് വി.​പി. ഉ​ദ്ഘാ​ട​നം ചെ​യ്തു. കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ബൈ​ജു രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്പോ​ർ​ട്ട് സ് ​ക​ണ്‍​വീ​ന​ർ നി​യാ​സ് തി​രൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി അ​ബ്ദു​ൾ കാ​ദ​ർ എ​ട​യൂ​ർ, ക​ൾ​ച്ച​റ​ൽ ക​ണ്‍​വീ​ന​ർ സു​മ​ന്ദ്ര​ൻ ശ​ങ്കു​ണ്ണി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ്പോ​ർ​ട്സ് ജോ​യി​ൻ ക​ണ്‍​വീ​ന​ർ റാ​ഷി​ദ് ക​ല്ലു​ന്പു​റം ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. സ്വാ​ഗ​ത സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യി അ​ഷ്റ​ഫ് പി​ലാ​ക്ക​ൽ (ചെ​യ​ർ​മാ​ൻ), രാ​ജ​ശേ​ഖ​ര വ​ല്ല​ത്ത് (വൈ​സ് ചെ​യ​ർ​മാ​ൻ), പ്ര​മോ​ദ് പ​ട്ടാ​ന്നൂ​ർ (ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ), പ്ര​ദീ​പ് കെ ​രാ​ധാ​കൃ​ഷ്ണ​ൻ, ല​ത്തീ​ഫ് പാ​ന്പാ​ടി (ജോ​യി​ന്‍റ് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ​മാ​ർ) എ​ന്നി​വ​രെ​യും വി​വി​ധ സ​ബ് ക​മ്മ​റ്റി ക​ണ്‍​വീ​ന​ർ​മാ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ടൂ​ർ​ണ​മെ​ൻ​റി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ടീ​മു​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ച​താ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

ദി​ൽ​ഷാ​ദ് 0503905490 , സ​ന്പ​ത്ത് 0503282733