കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം, അംഗത്വ വിതരണ കാന്പയിൻ ആരംഭിച്ചു. മങ്കഫ് മെമ്മറി ഹാളിൽ മങ്കഫ് കണ്‍വീനർ അബ്ദുൽ വാഹിദിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് അലക്സ് മാത്യൂ കരുനാഗപ്പള്ളി സ്വദേശി ശശികുമാറിന് അംഗത്വം നൽകി ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ബിനിൽ റ്റി.ഡി., വൈസ് പ്രസിഡന്റ് ജയൻ സദാശിവൻ. സെക്രട്ടറിമാരായ വർഗ്ഗീസ് വൈദ്യൻ, ബൈജൂ മിഥുനം, വനിതാ ചെയർപെഴ്സണ്‍ രൻജന ബിനിൽ എന്നിവർ സംസാരിച്ചു. ജോ: കണ്‍വീനർമാരായ ടിറ്റോ ജോർജ് സ്വാഗതവും, സംഗീത് സുഗതൻ നന്ദിയും പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് 97840957/66471577/66461684/66 409969
കൊല്ലം ജില്ലാ പ്രവാസി സമാജം അംഗത്വ വിതരണം ആരംഭിച്ചു
07:42 AM Feb 07, 2023 | Deepika.com