മനാമ: മുഹറഖിൽ വച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് മരണപെട്ട കൊല്ലം കരുനാഗപള്ളി സ്വദേശി രാജൻ ഗോപാലന്റെ സഹോദരൻ വിജയനാഥ് ഗോപാലന് കൊല്ലം പ്രവാസി അസോസിയേഷൻ നാട്ടിലേക്കുള്ള യാത്ര ടിക്കറ്റ് നൽകി. മരണപെട്ട രാജന്റെ സഹായത്താൽ വിസിറ്റ് വിസയിൽ ജോലിക്കായി നാട്ടിൽ നിന്നും മൂന്നു മാസം മുന്നേ വന്നതായിരുന്നു വിജയനാഥ്.
സഹോദരന്റെ ആകസ്മിക നിര്യാണത്തിൽ ബഹ്റിനിൽ തുടരുന്നതും വിസ സംബന്ധമായ കാര്യങ്ങളിൽ താമസം നേരിടുകയും ചെയ്യുന്നതിൽ മാനസിക വിഷമത്തിലായ വിജയനാഥിന്റെ അവസ്ഥ നേരിട്ട് മനസിലാക്കിയ കെപിഎ ഭാരവാഹികൾ നാട്ടിലേക്കുള്ള യാത്ര ടിക്കറ്റ് നൽകുകയായിരുന്നു. ഗുദൈബിയ ഏരിയ കോ-ഓർഡിനേറ്റർ നാരായണൻ ഏരിയ പ്രസിഡന്റ് തോമസ് ബി.കെ എന്നിവർ സന്നിഹതരായിരുന്നു.
സഹോദരന്റെ അപകടമരണത്തെ തുടർന്ന് നാട്ടിലെത്താൻ അനുജന് കൊല്ലം പ്രവാസി അസോസിയേഷന്റെ കൈത്താങ്ങ്
04:58 AM Feb 07, 2023 | Deepika.com