നൂറു രാജ്യങ്ങളിൽ നിന്നായി 85 ൽ പരം സഭകൾ ആരാധിക്കുന്ന നാഷണൽ ഇവാഞ്ചലിക്കൽ (എൻഇസി.കെ)യുടെ ഭരണ ചുമതല നിർവഹിക്കുന്നത് കെടിഎംസിസിയാണ്. എൻഇസി.കെ സെക്രട്ടറിയായും അഡ്മിനിസ്ട്രേറ്റീവ് ചുമതലയും വഹിക്കുന്ന റോയി കെ. യോഹന്നാൻ കെടിഎംസിസിയിൽ നിന്നുള്ള പ്രതിനിധിയാണ് ഒപ്പം റെജു ഡാനിയേൽ ജോണും , അജേഷ് മാത്യുവും കോമണ്‍ കൗണ്‍സിലിൽ പ്രവർത്തിക്കുന്നു.
കെടിഎംസിസിയുടെ വാർഷിക ജനറൽ ബോഡി ജനുവരി 25 നു നടത്തപ്പെടുകയും സജു വി .തോമസ് (പ്രസിഡന്റ) റെജു ഡാനിയേൽ ജോണ്‍ (സെക്രട്ടറി) വിനോദ് ,കുര്യൻ (ട്രഷറാർ) തോമസ് ഫിലിപ്പ് (വൈസ് പ്രസിഡന്റ), ഷിജോ തോമസ് (ജോ. സെക്രട്ടറി), ജീസ് ജോർജ് ചെറിയാൻ (ജോ. ട്രഷറാർ), ജീം ചെറിയാൻ ജേക്കബ്, ജീനോ അരീക്കൽ, ജോസഫ് എം. പി., കുരുവിള ചെറിയാൻ, വർഗീസ് മാത്യു , രാജൻ പീറ്റർ ,ഷിലൂ ജോർജ് (കമ്മിറ്റി അംഗങ്ങൾ)എന്നിവരെ
ഭാരവാഹികളായി തെരഞ്ഞെടുക്കുകയും ചെയ്തു. ബിജോ കെ. ഈശോ , ഗോഡ്ലി ജോസഫ് , ജോണ്‍ തോമസ് എന്നിവരാണ് ഓഡിറ്റേർസ് . അഡ്വ. പി ജോണ്‍ തോമസിൻറെ നേതൃത്വത്തിൽ ഷിബു വി സാം, ബിജു ഫിലിപ്പ്, ജസ്റ്റിൻ തോമസ് വർഗീസ് , ബിജു സാമുവേൽ എന്നിവർ
തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.