കുവൈറ്റ്: ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിലുള്ള മദ്രസകളുടെ ഫെസ്റ്റ് ഫെബ്രുവരി 10 റിഗയയിലെ ഒൗക്കാഫ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് കമ്മിറ്റി കണ്‍വീനർ അറിയിച്ചു.
ഖുർആൻ പാരായണം, ഹിഫ് ള്‍, ഇസ് ലാമിക ഗാനം, പ്രബന്ധ രചന, കളറിംഗ്, കഥ പറയൽ, ചിത്ര രചന, ബാങ്ക് വിളി, ഒപ്പന, കോൽക്കളി തുടങ്ങി വിവിധ പരിപാടികൾ മത്സരത്തിനുണ്ടാകും. വിവിധ മദ്രസകളിൽ നിന്നായി നൂറോളം വിദ്യാർഥികൾ മത്സരത്തിന് മാറ്റുരക്കും. പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘ കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ മദ്രസ്സ പിൻസിപ്പൾ സിദ്ധീഖ് മദനി അധ്യക്ഷത വഹിച്ചു.
അബ്ദുൽ അസീസ് സലഫി,സൈദ് മുഹമ്മദ്, എൻജി. അബ്ദു റഹ്മാൻ, അനസ് മുഹമ്മദ്, ഹനൂബ്, എൻജി. ഫിറോസ്, റാഫി കതിരൂർ, ഫൈസൽ വടകര എന്നിവർ സംസാരിച്ചു. കുവൈറ്റിലെ എല്ലാ ഏരിയകളിൽ നിന്നും വാഹന സൌകര്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക്: 97827920, 97562375, 99060684
ഇസ്ലാഹി മദ്രസ ഫെസ്റ്റ്-2023 ഫെബ്രുവരി 10ന് ഒൗക്കാഫ് ഓഡിറ്റോറിയത്തിൽ നടക്കും
05:33 AM Feb 02, 2023 | Deepika.com