സൗദിയിലെ മുഖ്യധാരാ പ്രവാസി സംഘടനകളായ നവയുഗം, നവോദയ, കെ.എംസിസി, ഒഐസിസി, ഐഎംസിസി, പ്രവാസി, തനിമ മുതലായവയ്ക്കൊപ്പം ഒട്ടേറെ പ്രാദേശിക, സാമുദായിക പ്രവാസി സംഘടനകളുടെയുമായി എണ്പതിലേറെ പ്രതിനിധികൾ ലീഡേഴ്സ് മീറ്റിൽ പങ്കെടുത്തു.
സൗദിയിലെ പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ സംഘടനാ നേതാക്കൾ മന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ചു. പ്രവാസികളുടെ വിമാനയാത്ര പ്രശ്നങ്ങളും, കഴുത്തറുക്കുന്ന വിമാനനിരക്കുകളെക്കുറിച്ചുള്ള പരാതികളും, നോർക്ക-പ്രവാസി ക്ഷേമനിധി എന്നിവയുടെ സേവനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും, പ്രവാസി പുനഃരധിവാസവും, ലോകകേരളസഭയെക്കുറിച്ചുള്ള നിർദ്ദേശങ്ങളും ഒക്കെ ചർച്ചയിൽ സംഘടനാ നേതാക്കൾ ഉയർത്തി.
ഏറെ ശ്രദ്ധയോടെ എല്ലാ പരാതികളും നിർദേശങ്ങളും അഭിപ്രായങ്ങളും കേട്ട മന്ത്രി, ചർച്ചകൾക്ക് വിശദമായ മറുപടി നൽകി. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിയ്ക്കാൻ റവന്യൂ വകുപ്പിൽ ഏകജാലക സംവിധാനം ഒരുക്കുമെന്ന് മന്ത്രി അറിയിച്ചു. പ്രവാസികളുടെ അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങൾ പ്രവാസിവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ട് വരുമെന്നും അദ്ദേഹം ഉറപ്പു നൽകി. സംഘടനാ പ്രതിനിധികളും സാമൂഹ്യപ്രവർത്തകരും നൽകിയ നിവേദനങ്ങളും അദ്ദേഹം സ്വീകരിച്ചു.
നവയുഗം സാംസ്ക്കാരികവേദിയാണ് ദമ്മാം ബദർ അൽ റാബി ഹാളിൽ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചത്. കേരള ഹൗസിംഗ് ബോർഡ് ചെയർമാൻ പി.പി സുനീറും ലീഡേഴ്സ് മീറ്റിൽ പങ്കെടുത്തു സംസാരിച്ചു.
നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി, സെക്രെട്ടറി എം.എ.വാഹിദ് കാര്യറ എന്നിവർ ലീഡേഴ്സ് മീറ്റിനു നേതൃത്വം നൽകി.
കോവിഡ് അപഹരിച്ച കുറച്ചു വർഷങ്ങൾക്കുശേഷമാണ് സംസ്ഥാന സർക്കാരിലെ ഒരു മന്ത്രി ദമാമിൽ എത്തുന്നതെന്നും, അതിന്റെ സന്തോഷം സംഘടന പ്രതിനിധികൾ പങ്കുവച്ചു.
നവയുഗം സാംസ്ക്കാരികവേദി സംഘടിപ്പിച്ച ന്ധനവയുഗസന്ധ്യ 2ഗ22ന്ധ എന്ന പരിപാടിയിൽ പങ്കെടുക്കാനും, സഫിയ അജിത്ത് മെമ്മോറിയൽ അവാർഡ് എറ്റു വാങ്ങാനുമാണ് കെ. രാജൻ ദമാമിലെത്തിയത്.