ഷാർജ: അന്തരിച്ച മുൻ മന്ത്രിയും കേരള കോൺഗ്രസ്-എം ചെയർമാനുമായിരുന്ന കെ.എം.മാണിയുടെ 90-ാം ജന്മദിനം യുഎഇയിൽ കാരുണ്യദിനമായി ആചരിച്ചു. പ്രവാസി കേരളാ കോൺഗ്രസ്-എം യുഎഇ ചാപ്റ്റർ സംഘടിപ്പിച്ച "കാരുണ്യ ദിനാചരണ' പരിപാടികൾ പാർട്ടി ഹൈപവർ കമ്മിറ്റിയംഗം വിജി എം. തോമസ് ഉദ്ഘാടനം ചെയ്തു.
സമൂഹ്യക്ഷേമ ജീവകാരുണ്യ പദ്ധതികൾ നടപ്പാക്കിയ പ്രഗത്ഭനായ ഭരണാധികാരി, കർഷക നേതാവ്, വാഗ്മി എന്നീ നിലകളിൽ പൊതുസമൂഹം ആദരിക്കുന്ന മാണിയുടെ ജീവിതം മാതൃകാപരമാണെന്ന് വിജി എം.തോമസ് അനുസ്മരിച്ചു.
പ്രവർത്തിച്ച കാലം മുഴുവൻ കർഷക സമൂഹത്തിന് വേണ്ടി പ്രയത്നിച്ച മാണിയുടെ സാന്ത്വന സ്പർശം ലഭ്യമായ യുഎഇയിലെ പ്രവാസി സമൂഹത്തിന്റെ ദീപ്ത സ്മരണകൾ ചടങ്ങിൽ അനുസ്മരിച്ചു. ചടങ്ങിൽ ലേബർ ക്യാമ്പുകളിൽ തൊഴിലാളികൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു.
പ്രവാസി കേരള കോൺഗ്രസ്-എം യുഎഇ ചാപ്റ്റർ ജനറൽ സെക്രട്ടറി ഡയസ് ഇടിക്കുളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഷീർ വടകര, ബാബു കുരുവിള, ഷാജി പുതുശേരി, രാജേഷ് ജോൺ ആറ്റുമാലിൽ, ഷാജു പ്ലാന്തോട്ടം എന്നിവർ പ്രസംഗിച്ചു.
യുഎഇയിൽ കെ.എം. മാണിയുടെ ജന്മദിനം കാരുണ്യദിനമായി ആചരിച്ചു
05:18 PM Jan 31, 2023 | Deepika.com