ജിദ്ദ: നാട്ടിൽ നിന്നും പരിശുദ്ധ ഉംറ നിർവഹണത്തിനെത്തിയ കഐസ്യു പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രസിഡന്റും, മുൻ പത്തനംതിട്ട മുനിസിപ്പാലിറ്റി കൗണ്‍സിലറും കുലശേഖരപതി ജമാത്ത് പ്രസിഡന്റ് മായ അൻസർ മുഹമ്മദിനു(ഷാകുട്ടൻ) ജിദ്ദ ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി സ്വീകരണം നൽകി.
ജില്ലാ പ്രസിഡന്റ് അനിൽ കുമാർ പത്തനംതിട്ട ഷാൾ അണിയിച്ചു. ഗ്ലോബൽ കമ്മിറ്റി അംഗം അലി തേക്കു തോട്, വെസ്റ്റേണ്‍ റീജണ്‍ ജനറൽ സെക്രട്ടറി നൗഷാദ് അടൂർ, ജില്ലാ വൈസ് പ്രസിഡന്റ് അയൂബ് ഖാൻ പന്തളം, ജില്ലാ ജനറൽ സെക്രട്ടറി സിയാദ് അബ്ദുള്ള പടുതോട് നാഷണൽ കമ്മിറ്റി അംഗം മനോജ് മാത്യു അടൂർ, എക്സിക്യൂട്ടീവ് അംഗം സൈമണ്‍ വറുഗീസ് പത്തനംതിട്ട, നിയാസ് അലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി അൻസർ മുഹമ്മദിന് സ്വീകരണം നൽകി
03:42 AM Jan 29, 2023 | Deepika.com