കുവൈറ്റിൽ ആതുര സേവനരംഗത്ത് ഇരുപത് വർഷത്തിലധികം പ്രവർത്തിച്ച സാരഥിയിലെ ഹെൽത്ത് ക്ലബ് അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു.
സാരഥി ഹെൽത്ത് ക്ലബ് അംഗങ്ങളെ പരസ്പരം പരിചയപ്പെടുന്നതിനും സേവനം കാര്യക്ഷമമാക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്.
സാരഥി ഹെൽത്ത് ക്ലബ് ചീഫ് കോർഡിനേറ്റർ പ്യാരി ഓമനക്കുട്ടന്റെ അധ്യക്ഷതയിൽ നടന്ന പരിപാടികൾ സാരഥി വൈസ് പ്രസിഡന്റ് സതീഷ് പ്രഭാകരൻ ഉദ്ഘാടനം നിർവഹിച്ചു. സാരഥി ജനറൽ സെക്രട്ടറി ബിജു സി.വി., അഡ്വൈസറി ബോർഡ് അംഗം ശശിധരപണിക്കർ, വനിതാവേദി ചെയർപേഴ്സണ്‍ പ്രീത സതീഷ്, ട്രസ്റ്റ് ചെയർമാൻ ജയകുമാർ എൻ.എസ്, സെക്രട്ടറി ജിതിൻദാസ്, ക്രൈസിസ് ചീഫ് കോർഡിനേറ്റർ സനൽ കുമാർ സത്യൻ എന്നിവർ ആശംസകൾ നേർന്നു.
ഷൈജു പള്ളിപ്പുറം അവതാരകനായി എത്തിയ പരിപാടിയിൽ വിവിധ ഗെയിമുകൾ, അംഗങ്ങളുടെ കലാപരിപാടി, ഗാനമേള എന്നിവ അരങ്ങേറി. പ്രോഗ്രാം ജനറൽ കണ്‍വീനർ വിജേഷ് വേലായുധൻ സ്വാഗതം ആശംസിച്ചു മനു. കെ. മോഹനൻ, ഉഷ അജി , റാണി വാസുദേവ്, സതീഷ്, വിനോദ് ചീപ്പാറയിൽ എന്നിവർ കോർഡിനേറ്റ് ചെയ്തു.