സുവർണ വർഷമായ 2023 വൈവിധ്യപൂർണമായ അനവധി കാര്യങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് .സഭയുടെ പരമാധ്യക്ഷൻ ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമ്മേളനങ്ങൾ, വൈവിധ്യമായ കലാവിരുന്നുകൾ, നിരാശ്രയരും നിരാലംബരുമായ വ്യക്തികൾക്കു കൈത്താങ്ങ് ആകുന്ന സഹായ പദ്ധതികൾ തുടങ്ങിയവ നടപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തു വരുന്നു.
ജൂബിലി പ്രവർത്തനങ്ങളുടെ പ്രാരംഭമായി ഇടവകാംഗം ആൻ മേരി ജയൻ വരച്ച ജൂബിലി ലോഗോ പ്രകാശനംചെയ്തു. വികാരി ഫാ. സിജി തോമസ്, സഹവികാരി ഫാ. ഡിജു സ്കറിയ ഭാരവാഹികളായ ജെയിംസ് തെക്കുംകൽ , ബോബൻ കൊടുവത്ത്, റോജി എബ്രഹാം മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.