ബ​ഹ്റി​ൻ ലാ​ൽ​കെ​യേ​ഴ്സി​ന് പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു

11:17 PM Jan 25, 2023 | Deepika.com
മ​നാ​മ: ബ​ഹ്റി​നി​ലെ സാ​മൂ​ഹ്യ സാ​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യ ബ​ഹ്റൈ​ൻ ലാ​ൽ കെ​യേ​ഴ്സി​ന് 2023-25 കാ​ല​ഘ​ട്ട​ത്തി​ലേ​ക്കു​ള്ള പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു.

പ്ര​സി​ഡ​ന്‍റ് എ​ഫ്.​എം ഫൈ​സ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഷൈ​ജു ക​ൻ​പ്ര​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു യോ​ഗ​ത്തി​ൽ അം​ഗ​ങ്ങ​ൾ 2023-25 കാ​ല​ഘ​ട്ട​ത്തി​ലേ​ക്കു​ള്ള പു​തി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

പു​തി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ (കോ-​ഓ​ഡി​നേ​റ​റ​ർ), എ​ഫ്.​എം ഫൈ​സ​ൽ (പ്ര​സി​ഡ​ന്‍റ്), ഷൈ​ജു ക​ന്പ്ര​ത്ത് (സെ​ക്ര​ട്ട​റി), അ​രു​ണ്‍ ജി ​നെ​യ്യാ​ർ (ട്ര​ഷ​റ​ർ) ഡി​റ്റോ ഡേ​വി​സ്, തോ​മ​സ് ഫി​ലി​പ്പ് (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ) ഗോ​പേ​ഷ് മേ​ലൂ​ട്, വി​ഷ്ണു വി​ജ​യ​ൻ (ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നീ ഭാ​ര​വാ​ഹി​ക​ളേ​യും പ്ര​ജി​ൽ പ്ര​സ​ന്ന​ൻ, വൈ​ശാ​ഖ്, ജ്യോ​തി​ഷ് എ​ന്നി​വ​രെ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു. കൂ​ടാ​തെ സം​ഘ​ട​ന​യു​ടെ ജ​ന​കീ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സ​ജീ​വ പ്ര​വ​ർ​ത്ത​ക​രാ​യ അ​ൻ​പ​തോ​ളം പേ​ര​ട​ങ്ങു​ന്ന കോ​ർ​ക​മ്മി​റ്റി​ക്കും രൂ​പം ന​ൽ​കി.

പു​തി​യ ക​മ്മി​റ്റി​യു​ടെ കാ​ല​യ​ള​വി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​തി​മാ​സ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നും ബ​ഹ്റി​ൻ ലാ​ൽ കെ​യേ​ഴ്സ് പ​ത്തു വ​ർ​ഷം പൂ​ർ​ത്തീ​യാ​ക്കു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വ​രു​ന്ന മെ​യ് മാ​സ​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ ജ·​ദി​ന ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് പ​ത്ത് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ടു കൊ​ണ്ട് വി​പു​ല​മാ​യ രീ​തി​യി​ൽ സം​ഘ​ട​ന​യു​ടെ പ​ത്താം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കാ​നും തീ​രു​മാ​നി​ച്ച​താ​യി പു​തി​യ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.