അബുദാബി: യുഎഇയുടെ 51 -മത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അൽതവക്കൽ ടൈപ്പിംഗ് സെന്റർ രക്തദാനക്യാന്പ് സംഘടിപ്പിക്കുന്നു. ദേശീയ ദിനത്തിൽ ആരംഭിച്ച വിവിധ ആഘോഷപരിപാടികളുടെ സമാപനം കുറിച്ചുകൊണ്ടാണ് ജനുവരി 27ന് 150 ജീവനക്കാരെ സംഘടിപ്പിച്ച് രക്തദാനം നടത്തുന്നത്. പൊതുജനങ്ങൾക്കും രക്തദാനയജ്ഞത്തിൽ പങ്കെടുക്കാമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അബുദാബി ബ്ലഡ് ബാങ്കിന്റെ മൊബൈൽ യൂണിറ്റുമായി സഹകരിച്ചു നടത്തുന്ന രക്തദാന യജ്ഞം മുസഫ വ്യവസായ മേഖല 10 ലുള്ള അൽതവക്കൽ ഓഫീസ് പരിസരത്താകും നടക്കുക. ആരോഗ്യ ബോധവൽക്കരണ പരിപാടിയും ഇതോടൊപ്പം നടക്കപ്പെടും.
കേരളത്തിലെ കവളപ്പാറ ദുരന്തം അടക്കമുള്ള പ്രകൃതി ദുരന്ത മേഖലകളിൽ ജീവകാരുണ്യ പരിപാടികൾക്ക് നേതൃത്വം നൽകിയിട്ടുള്ള അൽതവക്കൽ ഗ്രൂപ്പ് യുഎഇയിൽ അത്തരം സേവനങ്ങൾക്ക് തുടക്കമിടുന്നതിനായി തവക്കൽ വോളണ്ടിയേഴ്സ് ഫോറത്തിന് രൂപം നൽകുകയാണെന്ന് ഡയറക്ടർ മൻസൂർ സി.കെ, ജനറൽ മാനേജർ മുഹിയുദ്ദീൻ സി എന്നിവർ അറിയിച്ചു.
26 വർഷമായി അബുദാബിയിൽ പ്രവർത്തിക്കുന്ന അൽതവക്കൽ ഗ്രൂപ്പ് ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആൽഫാ തവക്കൽ എന്ന ഡിജിറ്റൽ സേവന വിഭാഗത്തിന് തുടക്കം കുറിക്കുകയാണെന്നും, അതോടെ ഉപഭോക്താക്കൾക്ക് ഓഫീസുകളിലും വീടുകളിലും ഇരുന്ന് സേവനം സ്വീകരിക്കാവുന്നതാണെന്നും അറിയിച്ചു.
സീനിയർ മാനേജർമാരായ ദേവദാസൻ .കെ, ഷാജഹാൻ .എം, ഫൈസൽ അലി .പി, മുഹമ്മദ് ശരീഫ് കെ വി, ഷമീർ സി, മുഹമ്മദ് ആസിഫ് എൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അൽതവക്കൽ മാസ് ബ്ലഡ് ഡൊണേഷൻ ഡ്രൈവ് 27 ന് അബുദാബിയിൽ
11:00 PM Jan 25, 2023 | Deepika.com