കുവൈറ്റ്: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് നാൽപത്തിനാലാം വാർഷിക പൊതു സമ്മേളനം ജനുവരി 27 വൈകുന്നേരം 5ന് ആസ്പിയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ, അബാസിയയിൽ നടക്കുന്നു. പ്രമുഖ പ്രഭാഷകൻ ഡോ. രാജാ ഹരിപ്രസാദ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന പൊതു സമ്മേളനത്തിലേക്ക് കുവൈറ്റിലെ മുഴുവൻ പ്രവാസി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
44-ാം വാർഷിക പ്രതിനിധി സമ്മേളനം ജനുവരി 27 രാവിലെ 9 മുതൽ സഖാവ് കോടിയേരി ബാലകൃഷ്ണൻ നഗർ ( ആസ്പിയർ ഇന്ത്യൻ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ) അബാസിയയിൽ നടക്കും.
കല കുവൈറ്റ് 44-ാം വാർഷിക പൊതുസമ്മേളനം: മുഖ്യാതിഥി ഡോ. രാജാ ഹരിപ്രസാദ്
10:43 PM Jan 25, 2023 | Deepika.com