ടൊറോന്റോ: ടൊറോന്റോ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ (പ്രൊഫഷണൽ കോർട്ട് ചർച്ച്) 2023ലെ ഭരണ സമിതി ചുമതല ഏറ്റെടുത്തു. ഡിസംബറിൽ ചേർന്ന പൊതുയോഗത്തിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.
ട്രസ്റ്റിയായി ബിജു മാത്യു, സെക്രട്ടറിയായി ജിജോ പീറ്റർ, മാനേജിംഗ് കമ്മിറ്റി മെന്പേഴ്സായി ജോണ്‍ മാത്തൻ, ജോർജ് എം ജോർജ്, തോമസ് ജോഷ്വ, വർഗീസ് ഡാനിയൽ, ബിനു ജോഷ്വ, പ്രവീണ്‍ ജേക്കബ്, സുന ചെറിയാൻ എന്നിവരും ഓഡിറ്റേഴ്സായി സോണി പാപ്പച്ചൻ, സഞ്ജീവ് എബ്രഹാം എന്നിവരും ചുമതല ഏറ്റെടുത്തു.
കോവിഡിനുശേഷം പുതിയ അംഗങ്ങളുടെ വർധനവ് ഉണ്ടായിട്ടുണ്ടെന്ന് കമ്മിറ്റി അറിയിച്ചു. അവരെ സഹായിക്കുന്നതിന് വിവിധ പദ്ധതികളും, കൂടുതൽ സാമൂഹ്യ സേവന പദ്ധതികൾക്കും പുതിയ കമ്മിറ്റി രൂപം നൽകുന്നുണ്ട്. ഇടവക വികാരി ഫാ. തോമസ് പി. ജോണിന്റെയും ഇടവകയുടെ ആധ്യാത്മിക സംഘടനകളുടെയും നേതൃത്വത്തിലാണ് സേവന പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. 1969ൽ സ്ഥാപിതമായ ടൊറൊന്േറായിലെ ആദ്യ ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയാണ് സെന്റ് ഗ്രീഗോറിയോസ് ചർച്ച്.
സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ടൊറോന്റോക്ക് പുതു നേതൃത്വം
09:55 PM Jan 25, 2023 | Deepika.com