കുവൈറ്റിൽ ഉപഭോഗ വസ്തുക്കൾക് 3.15 ശതമാനം വില വർധന

09:19 PM Jan 24, 2023 | Deepika.com
കുവൈറ്റ് സിറ്റി: കുവൈറ്റ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോയുടെ (കെസിഎസ്ബി) കണക്കനുസരിച്ച് 2022 അവസാനത്തോടെ ഉപഭോക്തൃ വില സൂചികയിൽ 3.15 ശതമാനം വർധനവ്. പ്രധാന സൂചികകളായ ഭക്ഷണം, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രധാന സേവനങ്ങൾക്കും വിലവർദ്ധന ഉണ്ടായതിനാൽ ഡിസംബറിൽ, പ്രതിമാസ പണപ്പെരുപ്പ നിരക്ക് 0.17 ശതമാനം ഉയർന്നതായി കുവൈറ്റ് വാർത്താ ഏജൻസിക്ക് നൽകിയ റിപ്പോർട്ടിൽ ബ്യൂറോ പറഞ്ഞു.

2021 ഡിസംബറിനെ അപേക്ഷിച്ച ഭക്ഷ്യ വിഭവങ്ങൾക് 7.48 ശതമാനം വില വർദ്ധിച്ചു. സിഗരറ്റും പുകയിലയും 0.22 ശതമാനം, വസ്ത്രം 5.35 ശതമാനം, ഭവന സേവനങ്ങൾ 1.44 ശതമാനം, ആരോഗ്യ സേവനങ്ങൾ 2.63 ശതമാനം, ഗതാഗതം 2.85 ശതമാനം, ആശയവിനിമയം 1.0 ശതമാനം, സംസ്കാരവും വിനോദവും 3.13 ശതമാനം, വിദ്യാഭ്യാസം 0.40, റെസ്റ്റോറന്‍റുകളും ഹോട്ടലുകളും 3.51 ശതമാനം, മറ്റുള്ളവ 4.75 ശതമാനം എന്നിങ്ങനെയാണ് കൺസ്യൂമർ പ്രൈസ് ഇൻഡക്സിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.