കുവൈറ്റ് ഔദ്യോഗിക ലോഗോ പതിച്ച ഉത്പന്നങ്ങൾ വിൽക്കുന്നത് തടയും

08:26 PM Jan 24, 2023 | Deepika.com
കുവൈറ്റ് സിറ്റി: ബഹുമാന്യ അമീർ, കിരീടാവകാശി എന്നിവരുടെ ചിത്രങ്ങളോ കുവൈറ്റ് ലോഗോയോ പതിപ്പിച്ച ഉൽപ്പന്നമോ പ്രസിദ്ധീകരണമോ വിപണനം ചെയ്യുകയോ വിൽക്കുകയോ ചെയ്യരുതെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

2014 ഇൽ നിലവിൽ വന്ന നിയമപ്രകാരം മേൽ ചിത്രങ്ങൾ വാണിജ്യ വസ്തുക്കളിൽ നിരോധിച്ചതാണെന്ന് വാണിജ്യ മന്ത്രാലയം അണ്ടർസെക്രട്ടറി മുഹമ്മദ് അൽ- അനസി പറഞ്ഞു. നിയമലംഘകർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ മന്ത്രാലയം മടിക്കില്ലെന്നും അദ്ദേഹം നിയമലംഘകരെ പിടികൂടാൻ മന്ത്രാലയ പരിശോധനാ സംഘങ്ങൾ കടകളിൽ പെട്ടെന്നുള്ള റെയ്ഡുകൾ നടത്തുന്നുണ്ടെന്നും അൽ-എനെസി മുന്നറിയിപ്പ് നൽകി.

ഇതുമായി ബന്ധപ്പെട്ട് നിരവധി നിയമലംഘനങ്ങൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.